ന്യൂഡൽഹി ഏപ്രിൽ 7: രാജ്യത്തെ കോവിഡ് 19 ബാധിച്ച് 124 മരണം ആയി. രോഗബാധിതരുടെ എണ്ണം 4789 ആയി. 353 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് രോഗബാധിതർ 800 കടന്നു. തമിഴ്നാട്ടിൽ 621ഉം ഡൽഹിയിൽ 576 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 336 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13 മരണം റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്-48. മധ്യപ്രദേശിലും ഗുജറാത്തിലും 13 പേർ വീതം മരിച്ചു.