ചെന്നൈ മാർച്ച് 28: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണ്. തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂർ, റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്.