കേരളത്തിൽ ആദ്യ കോവിഡ് മരണം

കൊച്ചി മാർച്ച്‌ 28: കേരളത്തിൽ ആദ്യ കോവിഡ് 19 മരണം. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. 69 വയസുള്ള മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. മാർച്ച്‌ 16ന് ദുബായിൽ നിന്നും എത്തിയ ഇയാൾക്ക് മാർച്ച്‌ 22ന് ആണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഡ്രൈവറിനും രോഗം സ്ഥിരീകരിച്ചു

രാവിലെ 8 മണിക്കാണ് മരണം സംഭവിച്ചത്.

Share
അഭിപ്രായം എഴുതാം