തിരുവനന്തപുരം മാര്‍ച്ച് 19: സിബിഎസ്ഇ പരീക്ഷകള്‍ക്ക് പിന്നാലെ ഇന്ന് മുതല്‍ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളും മാറ്റി. ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു. ഇന്നലെ രാത്രിയാണ് 31 വരെയുള്ള സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിയത്.
സംസ്ഥാനത്തെ പരീക്ഷകളുടെ കാര്യത്തില്‍ ഇന്നലെ രാത്രി ആദ്യം ആശയക്കുഴപ്പമായിരുന്നു. പിന്നീട് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മാറ്റില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

