രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി മാര്‍ച്ച് 4: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊവിഡ് കേസുകളില്‍ ഒന്ന് ഡല്‍ഹി സ്വദേശിയുടേതാണ്. ഇയാളുടെ നില ഗുരുതരമാണ്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍, എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്കൂള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള 40 ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു.

രാജസ്ഥാനിലെത്തിയ ഇറ്റാലിയന്‍ സ്വദേശി, നോയിഡ, തെലങ്കാന സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രോഗബാധിതര്‍ സഞ്ചരിച്ച വിമാനങ്ങളിലെയും ഹോട്ടലുകളിലെയും ജീവനക്കാരെയടക്കം നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം