രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു

കോട്ട ഫെബ്രുവരി 26: രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. 28 യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →