വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →