റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു

February 11, 2020 - 10:57 am

ബെയ്ജിങ് ഫെബ്രുവരി 11: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1000 കടന്നു. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രസിഡന്റ്‌ ഷീ ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദ്ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ദ്ധസംഘം തിങ്കളാഴ്ച ചൈനയിലെത്തി. വ്യൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേര്‍ നിരീക്ഷണത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *