അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം ഏപ്രിലിൽ ആരംഭിക്കും

ന്യൂഡൽഹി ഫെബ്രുവരി 10: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏപ്രില്‍ 2നോ ഏപ്രില്‍ 26നോ ആരംഭിക്കുമെന്ന് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയിൽ കേസ് വിജയകരമായി വാദിച്ച ഹിന്ദു പാർട്ടികളുടെ അഭിഭാഷകനായ കെ പരസരന്റെ ട്രസ്റ്റ് ഓഫീസിൽ ഫെബ്രുവരി 19 ന് ട്രസ്റ്റിന്റെ ആദ്യ യോഗം ഈ നിർദേശം അംഗീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിർമാണത്തിനായി അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതായി ഫെബ്രുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →