എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം: മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം ഫെബ്രുവരി 10: എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന സര്‍ക്കാട് നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. കെഇആര്‍ ഭേദഗതിക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സി രവീന്ദ്രനാഥ് ആലപ്പുഴയില്‍ പറഞ്ഞു.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം. എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഇതുവരെ നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കില്ല. ഇനിയുള്ളത് സര്‍ക്കാര്‍ അറിഞ്ഞ് മാത്രമായിരിക്കും.

Share
അഭിപ്രായം എഴുതാം