ടിഎന്‍ പ്രതാപന്‍ എംപിക്ക് പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സമ്മാനിച്ച് അധ്യാപകര്‍

തൃശ്ശൂര്‍ ഫെബ്രുവരി 8: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അധ്യാപകര്‍ ടിഎന്‍ പ്രതാപന്‍ എംപിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വിശിഷ്ടാതിഥിക്ക് പതിനായിരത്തിലധികം പുസ്തകങ്ങള്‍ സമ്മാ നിച്ച് റെക്കോര്‍ഡിട്ട് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. എംപിയായ മുതല്‍ പ്രതാപന്‍ പൊതു പരിപാടികളില്‍ പൂച്ചെണ്ടോ ഷാളോ സ്വീകരിക്കുന്നില്ല, പകരം പുസ്തകങ്ങളാണ് തനിക്കിഷ്ടമെന്ന് പറഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിവരെല്ലാം ഒരു പുസ്തകം കയ്യില്‍ കരുതിയത്.

ഇതുവരെ ലഭിച്ച പതിനായിരത്തോളം പുസ്തകങ്ങള്‍ വിവിധ ലൈബ്രറികള്‍ക്ക് എംപി കൈമാറിക്കഴിഞ്ഞു. വിയ്യൂരിലെ അതി സുരക്ഷാ ജയിലില്‍ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഇത്രയധികം പുസ്തകങ്ങള്‍ കൈമാറിയതോടെ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ പുരസ്ക്കാരവും ഇവരെ തേടിയെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →