പോക്സോ കേസുകള്‍ക്കായി കേരളത്തില്‍ 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി 28 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി. തിരുവനന്തപുരം ജില്ലയില്‍ നാലും, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതമാണ് കോടതികള്‍ അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് 28 പോക്സോ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ കേരളത്തില്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നല്‍കിയിരുന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, ഹൈക്കോടതി, നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം