സംസ്ഥാന ബജറ്റ് 2020-21: വയനാടിനായി 2000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാന ബജറ്റില്‍ വയനാടിനായി 2000 കോടി രൂപയുടെ പാക്കേജ് മൂന്ന് വര്‍ഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കിന്‍ഫ്രയുടെ 100 ഏക്കറില്‍ 150 കോടിയുടെ മെഗാഫുഡ് പാര്‍ക്ക് 2020-21ല്‍ ആരംഭിക്കും. ഇവിടെയായിരിക്കും ബ്രാന്‍ഡഡ് കാപ്പിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും പൊതു സംസ്ക്കരണം. കാപ്പി ഉത്പാദനം കൂട്ടാനും ഏകോപിപ്പിക്കാനും കൃഷി വകുപ്പിന് 13 കോടി. കാപ്പിക്ക് ഡ്രിപ് ഇറിഗേഷന് 10 കോടി വകയിരുത്തി. കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കും.

കിഫ്ബിയില്‍ നിന്ന് 719 കോടി അനുവദിച്ചു. ടൂറിസം വികസനത്തിനായി അഞ്ച് കോടിയും അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വയനാട് ബദല്‍ തുരങ്ക പാതയുടെ ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

Share
അഭിപ്രായം എഴുതാം