കൊച്ചി ഫെബ്രുവരി 6: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ചോദ്യം ചെയ്യലെന്നാണ് വിവരം. സമ്മേളനത്തിന്ശേഷം മാത്രമായിരിക്കും സിആര്‍പിസി 41 എ പ്രകാരം നോട്ടീസ് കൊടുത്ത് മുന്‍മന്ത്രിയെ വിളിപ്പിക്കുക.
ഇബ്രാഹിം കുഞ്ഞ് നിലവില്‍ എംഎല്‍എ ആയതിനാല്‍ സ്പീക്കറുടെ അനുമതി വാങ്ങുന്നതിനുള്ള നടപടികളും ഇതോടൊപ്പം വിജിലന്‍സ് തുടങ്ങിയിട്ടുണ്ട്. വിജിലന്‍സ് നീക്കം ശക്തമാക്കുന്നതിനിടെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ യുഡിഎഫും ആരംഭിച്ചു. പാലാരിവട്ടം പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല അസംഘടിത തൊഴിലാളി സംഘടന പാലത്തിലേക്ക് മാര്‍ച്ച് നടത്തി.