കോഴിക്കോട് ജനുവരി 25: കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യ നീതി വകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം തുടങ്ങി.
വയനാട് സ്വദേശിയായ ആറു വയസുകാരനെ വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ കിടപ്പുമുറയില്‍ രാവിലെ ഏഴുമണിക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.