തിരുവനന്തപുരം ജനുവരി 20: പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. സെന്‍സസ് ഡയറക്ടറെ തീരുമാനം അറിയിക്കും. ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി.
ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗവും ഇക്കാര്യം അംഗീകരിച്ചിരിക്കുകയാണ്. സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനം ആയിട്ടുണ്ട്.