സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക്: നിര്‍ദ്ദേശവുമായി നീതി ആയോഗ്

ന്യൂഡല്‍ഹി ജനുവരി 2: ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദ്ദേശവുമായി നീതി ആയോഗ്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് പുതിയ പദ്ധതി. ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്.

നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രിയുമായി ബന്ധിപ്പിക്കും. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാകും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകള്‍ക്ക് സ്വകാര്യമേഖലയിലെ നിരക്കാവും വാങ്ങുക. സൗജന്യ ചികിത്സയ്ക്ക് അര്‍ഹരായവര്‍ക്ക് സബ്സിഡി നിരക്കില്‍ ചികിത്സ നല്‍കും. ഇതാണ് പ്രധാന നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →