നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് തൂക്കുമരം ഒരുമിച്ച് തയ്യാറാകുന്നു

ന്യൂഡല്‍ഹി ജനുവരി 2: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റാനായി തീഹാര്‍ ജയിലില്‍ പുതിയ തൂക്കുമരം തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ തൂക്കിലേറ്റാനായി ഒരു പലക മാത്രമേ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായുള്ള പണികള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.

ദയാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്തല്‍ ഹര്‍ജി നല്‍കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രതികളില്‍ മൂന്ന് പേര്‍ ജയില്‍ അധികൃതരോട് പറഞ്ഞിരുന്നു. ഡിസംബര്‍ 18ന് കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

Share
അഭിപ്രായം എഴുതാം