വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

കൊച്ചി ഡിസംബര്‍ 31: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കാനായി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്കെതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

2010 ജനുവരി 27നാണ് സുരേഷ് ഗോപിയുടെ ഓഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപി പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജ രേഖകളും നിര്‍മ്മിച്ചു. എന്നാല്‍ സുരേഷ് ഗോപി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →