കൊച്ചി ഡിസംബര്‍ 16: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മാണം രണ്ടരവര്‍ഷമായി മുടങ്ങിയിരുന്നു. പുതുവൈപ്പിനിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല. ഒന്‍പത് വര്‍ഷമായിട്ടും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. പോലീസ് സുരക്ഷയിലാണ് നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിച്ചത്.