ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറി.
പുതിയ നിയമപ്രകാരം 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.