പത്തനംതിട്ട ഡിസംബര്‍ 11: ശബരിമലയില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് പ്രത്യേക നിയമം ഉണ്ടാക്കുകയാണെങ്കില്‍, സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ വരുമാനം കൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങള്‍ നടന്നുപോകുന്നത്. ശബരിമലയ്ക്കായി പ്രത്യേക നിയമം വന്നാല്‍, കേരളത്തിലെ 1500 ഓളം ക്ഷേത്രങ്ങള്‍ നിത്യപൂജയ്ക്ക് വകയില്ലാത്ത നിലയിലേയ്ക്ക് മാറും. അതിനാല്‍ എല്ലാവരോടും ആലോചിച്ച ശേഷമേ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്നും ചെന്നിത്തല വ്യക്തമാക്കി.
മണ്ഡലകാലം ഇപ്പോള്‍ സമാധാനപരമാണ്. ഇപ്പോഴത്തെ നിലപാട് സര്‍ക്കാര്‍ അന്ന് എടുത്താല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

