പൗരത്വ ബില്‍: ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് കമ്മീഷന്‍

വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍ സര്‍ക്കാര്‍ ഇതു പരിഗണിക്കാറുണ്ട്. ലോക്സഭയില്‍ പൗരത്വ ബില്‍ പാസാക്കിയതില്‍ വളരെയധികം വിഷമമുണ്ടെന്നും യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്‍റര്‍നാഷ്ണല്‍ റിലീജിയന്‍സ് ഫ്രീഡം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ലോക്സഭയില്‍ തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതി ബില്‍ ഷാ അവതരിപ്പിച്ചത്. 311 അംഗങ്ങള്‍ ഇതിനെ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. പൗരത്വ ഭേദഗതി ബില്‍ പ്രകാരം 2014 ഡിസംബര്‍ 31ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു-സിഖ്-ബുദ്ധ-ജൈന-പാര്‍സി-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →