ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ അവതരിപ്പിക്കും. 1955ലെ പൗരത്വചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയ ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചിരുന്നു.
ബില്ലിനെ ഇരുസഭകളിലും എതിര്‍ക്കുമെന്ന് സിപിഎം അറിയിച്ചു. ഭേദഗതിയില്‍ പ്രത്യേക രാജ്യങ്ങളുടെ പേരെടുത്ത് പറയാതെ അയല്‍ രാജ്യങ്ങളെന്നാക്കണമെന്നും മതങ്ങളുടെ പേര് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
545 അംഗ ലോക്സഭയില്‍ 303 എംപിമാരുള്ള ബിജെപിക്ക് അനായാസം ബില്‍ പാസാക്കിയെടുക്കാനാകും. ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.
സ്ത്രീപീഡനകേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വൈകുന്നുവെന്ന് രാജ്യത്തമെങ്ങും പ്രതിഷേധധം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആധുനിക സമൂഹത്തിനു യോജ്യമായ രീതിയില്‍ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് അമിത് ഷാ പറഞ്ഞു.