യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നു

ഹൈദരാബാദ് ഡിസംബര്‍ 6: ഹൈദരാബാദില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും പോലീസ് വെടിവെച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് തന്നെ നാല്പേരും മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ 28ന് പുലര്‍ച്ചെയാണ് ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തന്നെയാണ് പ്രതികള്‍ വെടിയേറ്റ് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →