പാര്‍ലമെന്റ്‌ കാന്റീനില്‍ ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാന്‍ എംപിമാരുടെ തീരുമാനം

ന്യൂഡല്‍ഹി ഡിസംബര്‍ 5: പാര്‍ലമെന്റ്‌ കാന്റീനിലെ ഭക്ഷ്യ സബ്സിഡി പൂര്‍ണ്ണമായും എംപിമാരുടെ തീരുമാനം. ഡിസംബര്‍ 5 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഇതോടെ പാര്‍ലമെന്റ്‌ കാന്റീനില്‍ പൊതുവിപണിയിലെ വില തന്നെ ഈടാക്കും. എംപിമാരുടെ യോഗത്തിലാണ് സബ്സിഡി പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഐക്യകണ്ഠേന തീരുമാനമെടുത്തത്.

എംപിമാരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും പുതിയ തീരുമാനം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിലവില്‍ 17 കോടി രൂപയാണ് പാര്‍ലമെന്റ്‌ കാന്റീനില്‍ വാര്‍ഷിക സബ്സിഡിയായി അനുവദിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →