ഛത്തീസ്ഗഡില്‍ സേനാംഗങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ് ഡിസംബര്‍ 4: ഛത്തീസ്ഗഡില്‍ നാരായണ്‍പൂര്‍ ജില്ലയിലെ ക്യാംപില്‍ ബുധനാഴ്ചയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടത്. ഐടിബിപി സൈനികരാണ് സഹസൈനികന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. കോഴിക്കോട് സ്വദേശി ബിജേഷാണ് മരിച്ചത്.

Share
അഭിപ്രായം എഴുതാം