വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ

നാസ പുറത്തുവിട്ട വിക്രം ലാന്‍ഡറിന്റെ ചിത്രം

ബംഗളൂരു ഡിസംബര്‍ 3: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു. ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത സ്ഥലവും കണ്ടെത്തിയത്. 21 കഷ്ണങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രമുള്ളത്.

സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ മാറി, മാന്‍സിനസ്, സിംപ്ലിയസ് ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ പദ്ധതിയിട്ടിരുന്നത്. വിക്രം ക്രാഷ് ലാന്‍ഡ് ചെയ്തതിന് മുമ്പും അതിന് ശേഷവും എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് അവശിഷ്ടങ്ങള്‍ നാസ കണ്ടെത്തിയത്.

Share
അഭിപ്രായം എഴുതാം