കേരള സര്‍ക്കാര്‍ കൂടുതല്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്

തിരുവനന്തപുരം ഡിസംബര്‍ 3: സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് അമിത വാടക നല്‍കിയെന്ന ആരോപണത്തെ ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക നിശ്ചയിച്ചതെങ്കില്‍ ഛത്തീസ്ഗഢിന് 25 മണിക്കൂറിന് 85 ലക്ഷം രൂപ നിരക്കിനാണ് വാടക നിശ്ചയിച്ചത്.

പതിനൊന്ന് സംസ്ഥാനങ്ങളില്‍ പൊതുമേഖല സ്ഥാപനമായ പവന്‍ ഹാന്‍സാണ് സര്‍വ്വീസ് നല്‍കുന്നത്. പരിപാലന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഈ കമ്പനിയെ തിരഞ്ഞെടുക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തിയതെന്ന് കേരള പോലീസ് നല്‍കുന്ന വിശദീകരണം. 56 ലക്ഷത്തിന്റെ കരാര്‍ മറികടന്നാണ് സര്‍ക്കാര്‍ പവന്‍ഹാന്‍സുമായി 1.44 ലക്ഷത്തിന്റെ കരാര്‍ ഉറപ്പിക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

Share
അഭിപ്രായം എഴുതാം