ശ്രീനഗര്‍ നവംബര്‍ 27: അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെയ്ക്ക് സഹൂര്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് മുന്നോടിയായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിലൂടെ പരിപാടി അലങ്കോലപ്പെടുത്താനാണ് ഭീകരവാദികള്‍ ശ്രമിച്ചതെന്ന് റൂറല്‍ വികസന ഓഫീസര്‍ ശീതള്‍ നന്ദ വ്യക്തമാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിണമെന്ന് ലെഫ്. ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മു അഭ്യര്‍ത്ഥിച്ചു.

