മുംബൈ നവംബര്‍ 27: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് ചടങ്ങ്. ഡിസംബര്‍ 1ന് നടത്തുമെന്ന് തീരുമാനിച്ച ചടങ്ങാണ് നേരത്തെയാക്കിയത്. ഉപമുഖ്യമന്ത്രിമാരായി കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കര്‍. ഗവര്‍ണറാണ് ഇദ്ദേഹത്തെ നിയമിച്ചത്. പുതിയ സ്പീക്കറെ പുതിയ നിയമസഭ നിലവില്‍ വന്നതിന്ശേഷം തെരഞ്ഞെടുക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുകയെന്നത് ത ന്റെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ലെന്ന് ഉദ്ധവ് താക്കറെ ഇന്നലെ പറഞ്ഞു. സോണിയ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും താന്‍ നന്ദി പറയുകയാണെന്നും പരസ്പര വിശ്വാസം നിലനിര്‍ത്തി രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും താക്കറെ വ്യക്തമാക്കി.

