കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച് സാനി നിരവധി പേരെ ചതിച്ചെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം കേസ് ഡയറിയും ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.
അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ചുവെന്ന ആരോപണം കമ്പനിയ്ക്ക് എതിരാണെന്നും എംഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാവില്ലെന്നും സാനി വ്യക്തമാക്കി. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിര്‍മ്മാണത്തിന് കൂട്ട് നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയതിനാണ് ഉദ്യോഗസ്ഥനായ പി ഇ ജോസഫിനെതിരെ കേസെടുത്തത്.

