ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എന്‍സിപി എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അതുതന്നെ ഇനിയും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈകൊണ്ട തീരുമാനത്തില്‍ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.