മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു

എറണാകുളം നവംബര്‍ 8: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന തിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം നഗരസഭയില്‍ ആരംഭിച്ചു. പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം. കമ്പനി പ്രതിനിധികളുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തും. കമ്പനി സമര്‍പ്പിച്ച സ്ഫോടന രൂപരേഖ യോഗത്തില്‍ പരിശോധിക്കും.

സമുച്ചയങ്ങളുടെ പാര്‍ക്കിംഗ് ഏരിയകള്‍ നേരത്തെ പൊളിച്ച് നീക്കി തുടങ്ങിയിരുന്നു. പ്രധാന കെട്ടിടത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലമാണ് കഴിഞ്ഞ് ദിവസം പൊളിച്ചു നീക്കിയത്. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനി ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

Share
അഭിപ്രായം എഴുതാം