ജയിലില്‍ തന്നോടും ചിദംബരത്തിനോടും മോശമായാണ് പെരുമാറിയതെന്ന് ശിവകുമാര്‍

ഡികെ ശിവകുമാര്‍

മൈസൂരു നവംബര്‍ 8: മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനോടും തന്നോടും മോശമായാണ് തീഹാര്‍ ജയിലില്‍ പെരുമാറിയതെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച മുന്‍മന്ത്രി ഡികെ ശിവകുമാര്‍ ആരോപിച്ചു. “ചിദംബരത്തിനോടും എന്നോടും വളരെ മോശമായാണ് പെരുമാറിയത്, അനുഭവം വരും ദിവസങ്ങളില്‍ പങ്കുവെയ്ക്കാം”- ശിവകുമാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടുകൂടി തന്‍റെ രാഷ്ട്രീയ ഭാവി നശിച്ചതായി പലരും വിചാരിച്ചു കാണും. ധാര്‍മ്മിക എനിക്ക് കൈമോശം വന്നിട്ടില്ല, നിയമവിരുദ്ധമായി ഞാന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു വ്യത്യാസവും ഇല്ല. അദ്ദേഹം ഞങ്ങളുടെ നേതാവാണ് പാര്‍ട്ടിക്കായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശിവകുമാര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനായി മൈസൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ് ശിവകുമാര്‍.

Share
അഭിപ്രായം എഴുതാം