ലഖ്‌നൗ, നവംബർ 5: പരിസ്ഥിതി സംരക്ഷണത്തിനായി മുറിക്കുന്ന ഓരോ വൃക്ഷത്തിനും പകരം കുറഞ്ഞത് 10 മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ആശയവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തിങ്കളാഴ്ച രാത്രി യുപി സംസ്ഥാന വന്യജീവി ബോർഡിന്റെ ഒൻപതാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഖ്‌നൗവിലെ കുക്രയിൽ വനമേഖലയിൽ ലയൺ സഫാരി സ്ഥാപിക്കാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുക്രിയൽ വനമേഖലയെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മേഖലയാക്കണം, മുഖ്യമന്ത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഓരോ ജില്ലയിലും വിനോദസഞ്ചാരത്തിനായി ഒരു ഇക്കോ ഡെസ്റ്റിനേഷൻ ഉണ്ടായിരിക്കണം. പക്ഷേ, വിനോദസഞ്ചാരികൾക്കായി ഹോട്ടലുകൾ വനമേഖലയ്ക്ക് പുറത്ത് നിർമ്മിക്കണം- അദ്ദേഹം പറഞ്ഞു.
ബുണ്ടേൽഖണ്ഡ് എക്സ്പ്രസ് ഹൈവേയിലെ വികസന പ്രവർത്തനങ്ങൾ കാരണം റാണിപൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി വനം അധികൃതരോട് ആവശ്യപ്പെട്ടു.
UNI MB RJ 1236