ലഖ്നൗ ഒക്ടോബര്‍ 30: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ്, സമാജ്വാദി പാര്‍ട്ടി. സംസ്ഥാന പോലീസ് കസ്റ്റഡിയില്‍ മരിച്ച വ്യവസായി സത്യ പ്രകാശ് ശുക്ലയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബുധനാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശബ്ദമുയര്‍ത്തിയത്.
അന്തരിച്ച സത്യ പ്രകാശ് ശുക്ലയുടെ കസ്റ്റഡിമരണം മൂലം ജനങ്ങളുടെ രോക്ഷം അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. പോലീസിന്‍റെ മൂന്നാമുറ പീഡനത്തെ തുടര്‍ന്നാണ് ശുക്ല മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ കുടുംബാഗങ്ങള്‍ ആരോപിച്ചു. കുറ്റവാളികളായ പോലീസുകാരെ ശിക്ഷിക്കുന്നതില്‍ യുപി സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് യുപി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും പ്രഖ്യാപിച്ചു.