ന്യൂഡല്‍ഹി ഒക്ടോബര്‍ 14: ദീര്‍ഷകാല വീക്ഷണകോണില്‍ നിന്ന് ബന്ധങ്ങള്‍ക്കായി നൂറുവര്‍ഷത്തെ പദ്ധതിക്ക് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും ദേശീയ പുനരുജ്ജീവനത്തെ സാക്ഷാത്കരിക്കാനുള്ള നിര്‍ണായക കാലഘട്ടമായിരിക്കും. കൂടാതെ ഇന്ത്യ-ചൈന ബന്ധങ്ങളുടെ വികാസനത്തിന് നിര്‍ണായക കാലഘട്ടമാണ്. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന അനൗപചാരിക ഉച്ചക്കോടിയില്‍, ജിന്‍പിങ്ങ് പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ പറഞ്ഞു.
ചൈനയും ഇന്ത്യയും ഐക്യത്തോടെ ജീവിക്കുകയും നല്ല പങ്കാളികളായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നല്ല അയല്‍ക്കാരായിരിക്കണം എന്നും ജിന്‍പിങ് വ്യക്തമാക്കി. ചൈനയും ഇന്ത്യയും സമയബന്ധിതവും ഫലപ്രദവുമായ തന്ത്രപരമായ ആശയവിനിമയം നടത്തുകയും പരസ്പര ധാരണയും സഹകരണവും വര്‍ദ്ധിപ്പിക്കുകയും ഉഭയകക്ഷി ബന്ധത്തിന്‍റെ പൊതു ദിശയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യണമെന്ന് പ്രസിഡന്‍റ് ഊന്നിപ്പറഞ്ഞു.