ലഖ്നൗ ഒക്ടോബര്‍ 14: ഉത്തര്‍പ്രദേശില്‍ മൗവില്‍ തിങ്കളാഴ്ച രാവിലെ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തോളം പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടക്കിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. എന്‍ഡിആര്‍എഫും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്.
വലിഡ്പൂര്‍ ജില്ലയില്‍ രാവിലെ 7.30 മണിക്കാണ് സംഭവം നടന്നതെന്നും 10 മരണങ്ങള്‍ സ്ഥിതീകരിച്ചെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയെന്നതാണ് അധികൃതരുടെ പ്രധാന ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ ഇനിയും തിരിച്ചറിയാനുണ്ട്. സംഭവത്തെപ്പറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മനസ്സിലാക്കി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ യോഗി, വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.