ബീഡ് മഹാരാഷ്ട്ര സെപ്റ്റംബര്‍ 30: നമിത മുണ്ടട നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ശിശുക്ഷേമ വകുപ്പ്മന്ത്രി പങ്കജ മുണ്ടെയുടെ സാന്നിദ്ധ്യത്തിലാണ് മുണ്ടട ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പിനായി കൈജ് മണ്ഡലത്തില്‍ നിന്നും എന്‍സിപി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൈജ് നിയോജകമണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
2014ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയില്‍ നിന്നും നമിത മത്സരിച്ചിരുന്നു, ബിജെപി സ്ഥാനാര്‍ത്ഥിയായ സംഗീത തോംബറയോട് നമിത പരാജയപ്പെട്ടു. 1995ലെ ബിജെപി-എസ്എസ് സഖ്യത്തിലെ മന്ത്രിയായിരുന്ന വിമല്‍ മുണ്ടടയുടെ മരുമകളാണ് നമിത. പിന്നീട് എന്‍സിപിയില്‍ ചേര്‍ന്ന അദ്ദേഹം സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയായി.