കെവാഡിയ സെപ്റ്റംബര്‍ 17: അനുച്ഛേദം 370 റദ്ദാക്കാനും സംസ്ഥാനത്തെ വിഭജിക്കാനുള്ള തന്‍റെ സര്‍ക്കാരിന്‍റെ തീരുമാനത്തെ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി ന്യായീകരിച്ചു. വടക്കന്‍ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന വിവേചനമാണ് അക്രമത്തിലേക്കും വിഘടനവാദത്തിലേക്കും നയിക്കുന്നത്.
ജമ്മു കാശ്മീര്‍, ലഡാക്ക് മേഖലയിയെ ജനങ്ങള്‍ കഴിഞ്ഞ 70 വര്‍ഷമായി വിവേചനം നേരിട്ടു. ഫലം മോശമായിരുന്നു, ഇത് അക്രമത്തിനും വിഘടനവാദത്തിനും കാരണമായി. അതിന്‍റെ അനന്തരഫലങ്ങള്‍ രാജ്യം മുഴുവന്‍ അനുഭവിച്ചു. തന്‍റെ 69-ാം ജന്മദിനത്തിന്‍റെ ഭാഗമായി ജന്മനാട്ടിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ദീര്‍ഘദൃഷ്ടിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭൂപടം എന്തായിരിക്കുമെന്നും, അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് മോദി പറഞ്ഞു. നിരവധി വര്‍ഷത്തെ വെല്ലുവിളികളെ നേരിടാന്‍ രാജ്യം പുതിയൊരു റോഡ്മാപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.



