റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നലിംഗക്കാരുടെ പുരോഗതിക്കായി ജില്ലകളില്‍ വികസന ബോര്‍ഡുകള്‍ ആരംഭിക്കും

August 5, 2019 - 12:27 pm

കൊല്‍ക്കത്ത ആഗസ്റ്റ് 5: ഭിന്നലിംഗസമുദായത്തിന്‍റെ പുരോഗതിയും ക്ഷേമവും ലക്ഷ്യം വെച്ചുകൊണ്ട് ജില്ലകളില്‍ ഭിന്നലിംഗ വികസന ബോര്‍ഡുകള്‍ രൂപീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെക്കിലെ ഭിന്നലിംഗക്കാര്‍ക്കുള്ള പുതിയ ഓഫീസിന്‍റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി.

വീണ്ടും വീണ്ടുമുള്ള ഭിന്നലിംഗക്കാരുടെ പ്രശ്നത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിനായി ഭിന്നലിംഗക്കാര്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ബോര്‍ഡില്‍ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി ആരംഭിക്കുന്ന ഓഫീസുകള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് അവസാനമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *