റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉന്നാവോ ബലാത്സംഗകേസ്; പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ അമ്മ വിസമ്മതിച്ചു

August 2, 2019 - 1:45 pm

ലഖ്നൗ ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗകേസിലെ പെണ്‍കുട്ടിയെ വെള്ളിയാഴ്ച എയിംസിലേക്ക് മാറ്റാന്‍ കുട്ടിയുടെ അമ്മ വിസമ്മതിച്ചു.

ഉന്നാവോ കേസുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് വ്യാഴാഴ്ച സുപ്രീംകോടതി മാറ്റി. ഇപ്പോഴത്തെ ആശുപത്രിയില്‍ നിന്നും ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ സന്ദര്‍ശിച്ച് കോടതി നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയും അവരുടെ അഭിഭാഷകന്‍ മഹേന്ദ്രസിങ്ങും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. ഇരുവരുടയും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡല്‍ഹിയിലേക്ക് മാറുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, ലഖ്നൗവില്‍ നിന്ന് മാറുന്നില്ലെന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു. ബിജെപി എംഎല്‍എ ശിക്ഷിക്കപ്പെടുന്നത് കാണാനാണ് ഈ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലഖ്നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നല്ല ചികിത്സ ലഭിക്കുന്നതിനാല്‍ ഡല്‍ഹിയിലേക്ക് പോകാനായി ഞങ്ങള്‍ക്ക് താത്പര്യമില്ല, എന്നാല്‍ എയിംസിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ പറയുകയാണെങ്കില്‍ വിഷയം വ്യത്യസതമാണെന്നും അവര്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

സുപ്രീംകോടതി നടപടികള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ആപത്ഘട്ടങ്ങളില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *