മഹാബലി എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റ്: മമ്മൂട്ടി

August 20, 2023

തൃപ്പൂണിത്തുറ:കേരളത്തിന്റെ വലിയ ടാഗ്‌ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്ന് നടൻ മമ്മൂട്ടി. ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനു സർക്കാർ മുൻകയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനിൽക്കട്ടെയെന്നും മമ്മുട്ടി പറഞ്ഞു. …