പരിസ്ഥിതിയും വനംസംരക്ഷണവും തീര്‍ച്ചയായും വേണം. പക്ഷെ അതെല്ലാം അന്നമൂട്ടുന്ന കര്‍ഷകന്റെ നെഞ്ചില്‍ ചവിട്ടിയാവരുത്‌. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റക്കാരനും എഴുത്തുകാരനും കവിയുമായ കെ.എ മണിപറയുന്നു

July 3, 2021

വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്‌ഗില്‍,കസ്‌തൂരി രംഗന്‍ പ്രശ്‌നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട്‌ മനംനൊന്ത്‌ നടന്നവരാണ്‌ ഇടുക്കിക്കാര്‍. എന്നാല്‍ മഹാഭൂരിപക്ഷം പേരും കയ്യേറ്റക്കാരല്ല. വനമേഖലയില്‍ ജനമെത്തിയതിന്‌ പലവിധ കാരണങ്ങളുണ്ട്‌ …