പാര്‍ലമെന്റില്‍ ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു

September 19, 2023

ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റില്‍ നിന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്ന ചടങ്ങിനിടെ നടന്ന ഫോട്ടോ സെഷനിടെ ബിജെപി എംപി കുഴഞ്ഞുവീണു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ എംപി നര്‍ഹരി അമിന്‍ ആണ് കുഴഞ്ഞ് വീണത്. ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴാണ് സംഭവം.