ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും

June 30, 2021

തൃശ്ശൂർ: വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡ് ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. …