മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, മൂന്ന് പേരെ കാണാതായി

July 10, 2023

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ(42) ആണ് മരിച്ചത്. മൂന്ന് പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരിൽ കണ്ടെത്തിയ ആളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …