ബന്ദിപോറയിൽ തീവ്രവാദി ആക്രമണം

February 15, 2020

ശ്രീനഗർ ഫെബ്രുവരി 15: വടക്കൻ കശ്മീർ ജില്ലയിലെ ബന്ദിപോറയിൽ വനിതാ പഞ്ചായത്ത് അംഗത്തിന്റെ വസതിയിലേക്ക് തീവ്രവാദികൾ കൈബോംബ്‌ പ്രയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഷാദിപോര ബന്ദിപോറയിൽ റോബീന അക്തറിന്റെ വസതിയിലേക്കാണ് തീവ്രവാദികൾ കൈബോംബ്‌ എറിഞ്ഞത്.  പിന്നീട് വിദഗ്ധർ അപകടമുണ്ടാക്കാതെ അത് നിർവീര്യമാക്കി. …