സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍

കൊച്ചി ഫെബ്രുവരി 24: കൊച്ചിയില്‍ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. കൊച്ചി തോപ്പുംപടി അരൂജ ലിറ്റില്‍ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂള്‍ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച …

സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ Read More

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം

കൊച്ചി ഫെബ്രുവരി 19: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായി കെടുത്താനാവാതെ വന്നതിനാല്‍ കൊച്ചി നഗരത്തെ പുക മൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും …

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി: പുക മൂടി നിലയില്‍ കൊച്ചി നഗരം Read More

സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കായി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ജില്ലയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി …

സംസ്ഥാന ബജറ്റില്‍ കൊച്ചിക്കായി 6000 കോടിയുടെ പദ്ധതി Read More

കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍

കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് …

കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍ Read More

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ

തിരുവനന്തപുരം ജനുവരി 15: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 1038 കോടി രൂപയാണ് ചെലവ്. 160 കിമീ ഇടനാഴിയുടെ …

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച് മന്ത്രിസഭ Read More

ടാങ്കര്‍ ഉടമകള്‍ പ്രതിഷേധത്തില്‍: കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

കൊച്ചി ജനുവരി 1: കൊച്ചിയില്‍ കുടിവെള്ള വിതരണം ടാങ്കര്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍. ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് മാത്രമേ വെള്ളം വിതരണം ചെയ്യാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് സമരം. …

ടാങ്കര്‍ ഉടമകള്‍ പ്രതിഷേധത്തില്‍: കൊച്ചിയില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍ Read More

കൊച്ചിയില്‍ ടാറിട്ട റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി: പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി ഡിസംബര്‍ 30: നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം-പൊന്നുരുന്നി റോഡ് ടാറിട്ടതിന് തൊട്ടുപിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചതോടെ ജനങ്ങള്‍ രാവിലെ മുതല്‍ റോഡ് ഉപരോധിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കളക്ടര്‍ എത്താതെ ഉപരോധത്തില്‍ നിന്ന് …

കൊച്ചിയില്‍ ടാറിട്ട റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി: പ്രതിഷേധവുമായി നാട്ടുകാര്‍ Read More

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ

കൊച്ചി ഡിസംബര്‍ 30: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ. തുക അനുവദിക്കുന്നതില്‍ ഒരു വര്‍ഷമായി വരുത്തിയ വീഴ്ചയാണ് കാരണം. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് 350 കോടി രൂപയോളം …

മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ Read More

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് …

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി Read More

എല്‍പിജി ടെര്‍മിനല്‍ പണി ഇന്ന് പുനരാരംഭിക്കും: വൈപ്പിനില്‍ നിരോധനാജ്ഞ

കൊച്ചി ഡിസംബര്‍ 16: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ …

എല്‍പിജി ടെര്‍മിനല്‍ പണി ഇന്ന് പുനരാരംഭിക്കും: വൈപ്പിനില്‍ നിരോധനാജ്ഞ Read More